a
കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ സെമിനാർ കൂടംകുളം ആണവനിലയം സയന്റിഫിക് ഓഫീസർ എസ്.അനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

മാവേലിക്കര: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനിയറിംഗിൽ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾക്ക് കൺട്രോൾ സിസ്റ്റം ഇൻ ന്യൂക്ലിയർ പവർ പ്ലാന്റ് എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന സെമിനാർ കൂടംകുളം ആണവനിലയം സയന്റിഫിക് ഓഫീസർ എസ്.അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എച്ച്.ഗണേശൻ അധ്യക്ഷനായി. മെക്കാനിക്കൽ വിഭാഗം മേധാവി പ്രൊഫസർ മെൽവിൻ, ഇലക്ട്രോണിക്സ് വിഭാഗം മേധാവി പ്രൊഫ.രതീഷ് കുമാർ എന്നിവർ സംസാരിച്ചു.