tv-r
Jana Munnetta Jaadha

അരൂർ: സിപിഎം അരൂർ മണ്ഡലത്തിൽ ജനമുന്നേറ്റ ജാഥ പര്യടനം തുടങ്ങി. എ.എം ആരിഫ് എം.എൽ.എ നയിക്കുന്ന ജാഥ അരൂക്കുറ്റി ബസ് സ്റ്റാൻഡിൽ സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ ബി വിനോദ് അധ്യക്ഷത വഹിച്ചു..കൺവീനർ പി എസ് ബാബു സ്വാഗതം പറഞ്ഞു.ജാഥ ക്യാപ്റ്റൻ പി കെ സാബു, മനു സി പുളിക്കൽ, കെ രാജപ്പൻ നായർ, എൻ ആർ ബാബുരാജ്, ആബിദാ അസീസ് തുടങ്ങിയവർ സംസാരിച്ചു. വടുതല ജങ്ഷൻ, തൃച്ചാറ്റുകുളം, ഓടമ്പള്ളി, ഇലഞ്ഞിക്കൽ എന്നിവടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പൂച്ചാക്കൽ ടൗണിൽ ആദ്യ ദിനപര്യടനം സമാപിച്ചു. സമാപന സമ്മേളനം ജോൺ ഫെർണാണ്ടസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.നൗഷാദ് കൊച്ചുതറ അദ്ധ്യക്ഷനായി. ഇന്ന് വിശാഖപുരം,തവണക്കടവ്, പുന്നാറ്റ് കോളനി, ചീരാത്ത് പനിയാത്ത് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പൂച്ചാക്കൽ തെക്കേക്കരയിൽ സമാപിക്കും.