അമ്പലപ്പുഴ: അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന നിയമ സേവന ദിനാചരണം ജില്ലാ സെഷൻസ് ജഡ്ജ് എ. ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. .ജില്ലാ സബ്ജഡ്ജും, ലീഗൽ അതോറിറ്റി ജില്ലാ സെക്രട്ടറിയുമായ വി.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എ.കെ.രാജശ്രീ ക്ലാസു നയിച്ചു.കെ.ഗോപി, സി.കെ രതി കുമാർ, എൻ.എസ്.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.