കായംകുളം:സ്വകാര്യ ബസ് സ്റ്റാൻഡ് വിഷയത്തിൽ നഗരസഭ സെക്രട്ടറിയ്ക്ക് യു.ഡി.എഫ് നേതാക്കൾ നൽകിയ വിയോജന കുറിപ്പിൽ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകരിഷ്മ ഹാഷിമിന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന സംഭവത്തിൽ കൂടുതൽ പേർ കുടുങ്ങാൻ സാദ്ധ്യത. സംഭവത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവർ കുടുങ്ങുമെന്ന് കരിഷ്മ ഹാഷിം പറഞ്ഞു.

ഇതിൽ ഉൾപ്പെട്ട യു.ഡി.എഫുകാർ അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോൾ കള്ളകഥകൾ പ്രചരിപ്പിക്കുന്നു. സ്വതന്ത്രയായി ജയിച്ച തന്നെ മുന്നണികളുടെ പേരിൽ വിലപേശാൻ ആരെയും അനുവദിക്കില്ല എൽ.ഡി.എഫ് - ഭരണത്തിനെതിരെ അവിശ്വാസം കൊണ്ടുവരാൻ വൻ തുക വാഗ് ദാനം ചെയ്തത് ജില്ലയിലെ ചില കോൺഗ്രസ് നേതാക്കളാണെന്ന് കരിഷ്മ ആരോപിച്ചു.വ്യാജരേഖ ചമച്ച എല്ലാവരെയും നിയമത്തിന്റെ മുൻപിൽ എത്തിക്കും.താൻ ഭർത്താവിനൊപ്പം ഡി.ഡി.സി പ്രസിഡന്റിനെ കണ്ടിരുന്നു. എന്നാൽ യു.ഡി.എഫിന് പിന്തുണ നൽകണമെന്ന ഡി.സി. സി പ്രസിഡന്റിന്റെ ആവശ്യം താൻ അംഗീകരിച്ചില്ല. കോൺഗ്രസ് പ്രവർത്തകനായ തന്റെ ഭർത്താവിനെ മർദ്ദിച്ചവർ ചെയർമാനോട് എതിർപ്പുള്ളവരായിരിക്കും .തനിക്ക് സി.പി.എമ്മിലെആരും പണം വാഗ്ദാനം ചെയ്തില്ല. മൂന്ന് വർഷം മുൻപ് തനിക്ക് ജോലി നൽകാമെന്ന് സി.പി.എം നേതാക്കൾ പറഞ്ഞെങ്കിലും ലഭിച്ചില്ല.

നഗരഭരണത്തെ അട്ടിമറിക്കാൻ യു.ഡി.എഫ്. നടത്തുന്ന കള്ള പ്രചരണങ്ങളൂടെ നിജസ്ഥിതി സി.പി.എം കേന്ദ്ര - സംസ്ഥാന നേതാക്കളെ നേരിൽ കണ്ട് ബോദ്ധ്യപ്പെടുത്തുമെന്നും കരിഷമ പറഞ്ഞു