കായംകുളം: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കൃഷ്ണപുരത്തെ കെ.ടി.ഡി.സിയുടെ മോട്ടൽ ആരാം ഉൾപ്പെടെ നിരവധി ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു.
പഴകിയ അവിയൽ, ചിക്കൻ, ബീഫ്, മട്ടൻ,ചോറ് എന്നിവയാണ് പിടിച്ചെടുത്തത്.കായംകുളത്തും പുള്ളിക്കണക്കിനും ഉള്ള നിരവധി ചെറുകിട ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്.
മേനാത്തേരിയിൽ വില്പനയ്ക്ക് വച്ച പഴകിയ മത്സ്യങ്ങളും പിടികൂടി. മാലിന്യം നിക്ഷേപിക്കാൻ എത്തിയ എട്ടുപേർക്കെതിരെ രാത്രി സ്ക്വാഡ് നടപടി സ്വീകരിച്ചു.