ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഇന്ന് രാവിലെ 9 മുതൽ നഗരത്തില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ ആറു മുതൽ നഗരത്തിലെ ഒരു റോഡിലും പാർക്കിംഗ് അനുവദിക്കില്ല.

രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ജില്ലാ കോടതി വടക്കേ ജംഗ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജംഗ്ഷൻ വരെ വാഹന ഗതാഗതം അനുവദിക്കില്ല.

 കണ്‍ട്രോൾ റൂം മുതൽ കിഴക്ക് ഫയർഫോഴ്സ് ഓഫീസ് വരെയുള്ള ഭാഗത്ത് കെ.എസ്.ആർ.ടി.സി ഒഴികെയുള്ള വാഹനങ്ങൾ കടത്തിവിടില്ല

 ആലപ്പുഴ തണ്ണീർമുക്കം റോഡിലൂടെ വടക്കു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ എസ്.ഡി.വി സ്‌ക്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

 എറണാകുളം ഭാഗത്തു നിന്ന് നാഷണൽ ഹൈവെയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടി വഴി എസ്.ഡി.വി സ്‌ക്കൂൾ ഗ്രൗണ്ടില്‍ പാർക്ക് ചെയ്യണം.

 ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കൈതവന ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കാർമൽ, സെന്റ് ആന്റണീസ് എന്നീ സ്‌ക്കൂൾ ഗ്രൗണ്ടുകളിൽ പാർക്കു ചെയ്യണം.

 രാവിലെ ഒൻപത് മുതല്‍ രാത്രി എട്ടുവരെ ഹെവി കണ്ടെയ്നറുകൾ ടൗണിൽ പ്രവേശിക്കാൻ പാടില്ല.