തുറവൂർ: കുത്തിയതോട് നാളികാട് ശ്രീരാമകുമാര ക്ഷേത്രത്തിൽ നടന്നു വരുന്ന ഭാഗവത സപ്താഹ യജ്ഞം നാളെ സമാപിക്കും.പ്രത്യേകം തയ്യാറാക്കിയ യജ്ഞ മണ്ഡപത്തിൽ ഇന്നലെ രാവിലെ നടന്ന രുക്മിണി സ്വയംവരം ഭക്തജനങ്ങൾക്ക് ദർശനപുണ്യമായി .പുനർനിർമ്മിക്കുന്ന ക്ഷേത്രത്തിലെ ശ്രീമുരുക കോവിലിന്റെ ചെമ്പോല സമർപ്പണം രാജേശ്വരി ഗ്രൂപ്പ് ഓഫ് കമ്പനിസ് മാനേജിംഗ് ഡയറക്ടറും എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവുമായ വി.എസ്.രാമകൃഷ്ണൻ നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി ഗോപി ശാന്തി, ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രദീപ്, സെക്രട്ടറി കെ.ദാസൻ, രക്ഷാധികാരി എൻ.ആർ.തിലകൻ തുടങ്ങിയവർ പങ്കെടുത്തു. .വൈകിട്ട് ശ്രീചക്ര പൂജയോടു കൂടിയ സർവൈശ്വര്യ പൂജ നടന്നു. ഇന്ന് രാവിലെ 8ന് കുചേല സദ്ഗതി, ഉച്ചയ്ക്ക് 12ന് ഭാഗവത പ്രഭാഷണം ,യജ്ഞ സമാപന ദിവസമായ നാളെ രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 10.45 ന് അവഭൃഥ സ്നാന ഘോഷയാത്ര, 12 ന് യജ്ഞ പ്രസാദ വിതരണം, ഉച്ചയ്ക്ക് 1.30 ന് മഹാ അന്നദാനം എന്നിവ നടക്കും.