ആലപ്പുഴ:പ്രളയക്കെടുതിയിൽപ്പെട്ടവർക്ക് ഗൃഹോപകരണങ്ങൾ വാങ്ങാൻ കുടുംബശ്രീയുടെ വായ്പ വിതരണം അവസാനഘട്ടത്തിലേക്ക്. ജില്ലയിൽ 68 കോടി രൂപയാണ് വിതരണം ചെയ്യുന്നത് . ഇതിൽ 38 കോടി രൂപയുടെ വിതരണം കഴിഞ്ഞു. 30 കോടിയുടെ വിതരണം ഈ ആഴ്ചയോടെ പൂർത്തിയാവുമെന്ന് കുടുംബശ്രീ അധികൃതർ വൃക്തമാക്കി. ഒരു ലക്ഷം രൂപ വീതമാണ് അംഗങ്ങൾക്ക് വിതരണം ചെയ്യുന്നത്. കുടുംബശ്രീയിൽനിന്നോ ബാങ്കുകളിൽനിന്നോ വായ്പ എടുത്തവർക്ക് ആ തുക കുറച്ച് ബാക്കി പണം അക്കൗണ്ടിലിടും.
ജില്ലയിലെ എല്ലാ ബാങ്കുകളും പദ്ധതിയുടെ ഭാഗമാണ്. തുക ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും വാങ്ങാൻ കുടുംബശ്രീത്തന്നെ അംഗങ്ങൾക്ക് സൗകര്യമൊരുക്കുന്നു. കുടുംബശ്രീ നൽകുന്ന കാർഡ് ഉപയോഗിച്ച് ഗുണഭോക്താക്കർക്ക് 40 മുതൽ 50 ശതമാനം സാധനങ്ങൾ സബ്സിഡി ലഭ്യമാക്കുന്ന പദ്ധതി ശനിയാഴ്ച മുതൽ ജില്ലയിൽ ആരംഭിച്ചു.
പ്രളയം കവർന്നവർക്ക് ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും വാങ്ങുന്നതിനായി വായ്പനൽകുമെന്ന് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.ഫാൻ,കുക്കർ,കട്ടിൽ,അലമാര,ബെഡ്,തേപ്പുപെട്ടി,തയ്യൽമെഷീൻ,വാട്ടർടാങ്ക്,മേശ,കസേര,എമർജൻസി,തയ്യൽമെഷീൻ,മോട്ടാർ,വാട്ടർ ടാങ്ക്,ഇൻഡക്ഷൻ,ഫ്രിഡ്ജ്,ഗ്യാസ് അടുപ്പ്,ടി.വി,മിക്സി,ഡ്രൈൻഡർ,വാഷിംഗ് മെഷീൻ എന്നിവ ഉപഭോക്താക്കൾക്ക് വാങ്ങാം. കുട്ടനാട്ടിൽ നിന്നാണ് കൂടുതൽ അപേക്ഷകർ. ഇവരുടെ ആദ്യ ഘട്ട തുക വിതരണം ചെയ്തു.
.............
കാർഡുകൾ വഴി പർച്ചേസിംഗ്
ഗുണഭോക്താക്കൾക്ക് ഹോളോഗ്രാമും മുദ്ര പതിപ്പിച്ച പർച്ചേസ് കാർഡ് നൽകും. കാർഡിൽ അയൽക്കൂട്ട അംഗത്തിന്റെ പേര്.ഫോട്ടോ,വിലാസം ,തിരച്ചറിയൽ കാർഡ് നമ്പർ,അനുവദിച്ച തുക എന്നിവ രേഖപ്പെടുത്തിയിരിക്കും. ഗുണഭോക്താക്കൾക്ക് വിലക്കുറവ് നൽകുന്ന കമ്പനികളുടെ സാധനങ്ങൾ വാങ്ങാം. . കാർഡ് നഷ്ടപ്പെട്ടാൽ സാധനം വാങ്ങാൻ കഴിയില്ല. അപേക്ഷകൻ നേരിട്ട് ചെന്ന് സാധനങ്ങൾ വാങ്ങണം.
...............
'' കുടുംബശ്രീ അംഗങ്ങൾക്ക് ജില്ലയിലെ ഏത് കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അയൽക്കൂട്ടം വഴിയാണ് പർച്ചേസ് കാർഡ് വിതരണം .
(സുജ ഇൗപ്പൻ, ജില്ലാ കുടുംബശ്രീ കോ- ഒാർഡിനേറ്റർ)