balan
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യുണി​റ്റുകൾക്കുളള മൈക്രോക്രെഡി​റ്റ് വായ്പാ വിതരണവും ബോധവത്കരണ സെമിനാറും മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യുന്നു.മന്ത്രി ഡോ.തോമസ് ഐസക്,ഡി.പ്രിയേഷ്കുമാർ,സംഗീത് ചക്രപാണി,എ.പി.ജയൻ.എ.മഹേന്ദ്രൻ,പി.എൻ.സുരേഷ്‌കുമാർ, കെ.ടി.മാത്യു,പ്രഭാ മധു എന്നിവർ സമീപം

എസ്.എൽ.പുരം അവാർഡുദാനം മാാരാരിക്കുളത്ത്

ചേർത്തല: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ പ്രളയ ബാധിതർക്കായി അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പ അനവദിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യുണി​റ്റുകൾക്കുളള മൈക്രോക്രെഡി​റ്റ് വായ്പാ വിതരണവും ബോധവത്കരണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പിന്നാക്ക വികസന കോർപ്പറേഷൻ 12 സബ് ഓഫീസുകൾ സംസ്ഥാനത്ത് ഉടൻ തുറക്കും.കോർപ്പറേഷന്റെ ഇപ്പോഴത്തെ വായ്പ 25 കോടി രൂപയാണ്.അത് 50 കോടിയായി ഉയർത്തും.നാടക പ്രതിഭകൾക്കുള്ള എസ്.എൽ.പുരം സദാനന്ദൻ സ്മാരക അവാർഡുകൾ എസ്.എൽ പുരത്തിന്റെ ജന്മനാടായ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

വായ്പ എടുക്കുന്ന കാര്യത്തിൽ കുടുംബശ്രീകൾ ജാഗ്രത കാണിക്കണമെന്നും കിട്ടാവുന്ന എല്ലാ മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കുന്നത് ഒഴിവാക്കണമെന്നും സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ഡോ.ടി.എം.തോമസ് പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.പ്രിയേഷ്‌കുമാർ,പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സംഗീത് ചക്രപാണി,ഡയറക്ടർമാരായ എ.പി.ജയൻ.എ.മഹേന്ദ്രൻ,പി.എൻ.സുരേഷ്‌കുമാർ, കെ.ടി.മാത്യു,പ്രഭാ മധു എന്നിവർ സംസാരിച്ചു.സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സ്വർണ മെഡൽ നേടിയ അലൻ സെബാസ്​റ്റ്യനെ ചടങ്ങിൽ ആദരിച്ചു.