photo
കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന ശബരിമല വിശ്വാസ സംരക്ഷണ പദയാത്ര അമ്പലപ്പുഴയിൽ എത്തിയപ്പോൾ

ആലപ്പുഴ: കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന ശബരിമല വിശ്വാസ സംരക്ഷണ പദയാത്ര രണ്ടാം ദിവസവും ആവേശത്തിൽ. അമ്പലപ്പുഴ കച്ചേരി മുക്കിൽ ഡി.സി.സി മുൻ പ്രസിഡന്റ് എ.എ.ഷുക്കൂർ ജാഥാ ക്യാപ്ടൻ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് പതാക കൈമാറി രണ്ടാം ദിവസത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു മുഴുവൻ സമയം പങ്കെടുത്തു. അമ്പലപ്പുഴ , കുട്ടനാട് നോർത്ത് , നെടുമുടി, തകഴി, എടത്വ, ചമ്പക്കുളം ബ്ളോക്കുകളിലെ നൂറു കണക്കിന് പ്രവർത്തകർ പദയാത്രയിൽ പങ്കെടുത്തു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ നിര്യാണത്തെ തുടർന്ന് ഉച്ചയ്ക്ക് കരുവാറ്റയിൽ അവസാനിപ്പിച്ചു. കരുവാറ്റയിൽ കെ.പി.സി.സി. നിർവാഹക സമിതി അംഗങ്ങളായ എം.എം.ബഷീർ, എ.കെ. രാജൻ, ഡി.സി.സി. ഭാരവാഹികളായ എം.കെ. വിജയൻ, കെ.കെ.സുരേന്ദ്രനാഥ്, ജേക്കബ് തമ്പാൻ, യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡന്റ് എസ്. ദീപു, ബ്ലോക്ക് പ്രസിഡന്റു മാരായ എസ്. വിനോദ് കുമാർ, എം.ആർ. ഹരികുമാർ തുടങ്ങിയവർ ചേർന്ന് പദയാത്രയെ സ്വീകരിച്ചു

ഇന്ന് കരീപുഴയിൽ നിന്ന് വൈകിട്ട് നാലിന് കെ.പി.സി.സി. ജനറൽസെക്രട്ടറി അഡ്വ. സി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും . സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ പങ്കെടുക്കും.