ചേർത്തല: വയലാർ അവാർഡ് ജേതാവായ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിനെ പുരോഗമന കലാസാഹിത്യസംഘം ചേർത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ അനുമോദിച്ചു. എം.ജി സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ. പി.കെ.ഹരികുമാർ ഉദ്ഘാടനംചെയ്തു. സംഘം ജില്ലാ സെക്രട്ടറി ഡോ.ടി.എ. സുധാകരകുറുപ്പ് ഉപഹാരം നൽകി അനുമോദിച്ചു. സംഘം ഏരിയ പ്രസിഡന്റ് ചേർത്തല രാജൻ അദ്ധ്യക്ഷനായി. രാജീവ് ആലുങ്കൽ, അഡ്വ.കെ.പ്രസാദ്, മാലൂർ ശ്രീധരൻ,എ.എസ്.സാബു, ഡോ. ദേവി കെ.വർമ, പൂച്ചാക്കൽ ഷാഹുൽ, സി.എൻ.ബാബു, പി.ഐ.ഹാരിസ് എന്നിവർ സംസാരിച്ചു. കെ.വി. മോഹൻകുമാർ മറുപടി പ്രസംഗം നടത്തി. എസ്.ആർ.ഇന്ദ്രൻ സ്വാഗതവും വി.എസ്.കുമാരി വിജയ നന്ദിയും പറഞ്ഞു. പുന്നപ്രവയലാർ സമരത്തെയും അന്നത്തെ സാമൂഹ്യ സാഹചര്യത്തെയും ആസ്പദമാക്കി കെ.വി.മോഹൻകുമാർ രചിച്ച 'ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലിനാണ് വയലാർ അവാർഡ് ലഭിച്ചത്.