issac
ഓൾ കേരളാ പേരന്റ്‌സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ഇംപയേർഡ് ( അക്പാഹി ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം മന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു.ബേബി ജോസഫ്,അഷറഫ് അലങ്കാർ,എം.രാഘവൻ,എം.മൊയ്തീൻ,ഡോ.കെ.വി.ജയചന്ദ്രൻ എന്നിവർ സമീപം

മാരാരിക്കുളം: ശ്രവണ, സംസാര വൈകല്യമുള്ള കുട്ടികൾക്കായി ആലപ്പുഴയിൽ സ്‌പെഷ്യൽ സ്‌കൂൾ അനുവദിക്കുമെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഓൾ കേരള പേരന്റ്‌സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ഇംപയേർഡ് (അക്പാഹി ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂൾ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലവും കെട്ടിട സൗകര്യങ്ങളും നൽകാമെന്ന് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് വാഗ്ദാനം നൽകി. അക്പാഹി സംസ്ഥാന പ്രസിഡന്റ് ബേബി ജോസഫ് അദ്ധ്യക്ഷനായി. ഫാദർ സേവ്യർ കുടിയാംശേരി,അഷറഫ് അലങ്കാർ, എം.രാഘവൻ, എം.മൊയ്തീൻ, ഡോ.കെ.വി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ഷാജഹാൻ സ്വാഗതവും വി. രാജൻ നന്ദിയും പറഞ്ഞു.