jgv
കാർത്തികപ്പള്ളി എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചേതന-കുമാരിസംഘ ശാക്തീകരണ ശിബിരം യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിൽ ചേതന - കുമാരിസംഘ ശാക്തീകരണം ശിബിരം ആരംഭിച്ചു. പെൺകുഞ്ഞുങ്ങളുടെ മാനസിക ശാക്തീകരണത്തിനും, ചിട്ടപ്പെടുത്തലിനും ഉയർന്ന ബൗദ്ധിക നിലവാരം പുലർത്തുന്നതിനുമുള്ള കർമ്മ പരിപാടിയാണിത്. യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുരബാല അദ്ധ്യക്ഷയായി. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ ചേതന ശിബിര സന്ദേശം നല്കി.
യൂണിയൻ വൈ.പ്രസിഡന്റ് എം.സോമൻ, യോഗം ഡയറക്ടർ സി.സുഭാഷ്, യൂണിയൻ കൗൺസിലർമാരായ പി.ശ്രീധരൻ, ടി.മുരളി, ദിനു വാലുപറമ്പിൽ, ഡി.ഷിബു, അനിൽകുമാർ, സുഗതപ്പണിക്കർ, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം ഡോ.വി.അനുജൻ, യൂണിയൻ വനിതാസംഘം വൈ.പ്രസിഡന്റ് ബിന്ദു, യൂണിയൻ കുമാരിസംഘം പ്രസിഡന്റ് കാർത്തിക, വൈ.പ്രസിഡന്റ് ഹരിപ്രിയ, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ശ്യാം പായിപ്പാട്, വൈ.പ്രസിഡന്റ് വിനു, സെക്രട്ടറി ശ്യാംജി കരുവാറ്റ, യൂണിയൻ സൈബർസേന ചെയർമാൻ അനന്തു തങ്കച്ചൻ, വൈ.ചെയർമാൻ കൃഷ്ണപ്രസാദ്, യൂണിയൻ ധർമ്മസേന വൈ.ചെയർമാൻ ഉണ്ണിക്കുട്ടൻ എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാസംഘം സെക്രട്ടറി ലേഖ മനോജ് സ്വാഗതവും യൂണിയൻ കുമാരീസംഘം സെക്രട്ടറി രഞ്ജു രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. കൗമാരപ്രായക്കാരുടെ മാനസിക ശാക്തീകരണവും ചിട്ടപ്പെടുത്തലും എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് ഡോ.വി.അനുജൻ നയിച്ച പഠനശിബിരം നയിച്ചു.