1
ഓടിച്ചു കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

കായംകുളം: ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് തീപിടിച്ചു പൂർണമായും കത്തി. യാത്രക്കാരൻ ഇറങ്ങിയോടിയതിനാൽ ദുരന്തം ഒഴിവായി.

കൃഷ്ണപുരം പനയന്നാർകാവ് ജംഗ്‌ഷനു സമീപം ഇന്നലെ രാവിലെ 8.30നായിരുന്നു അപകടം. കെട്ടിട നിർമ്മാണ തൊഴിലാളിയായ കാപ്പിൽ കിഴക്ക് അക്ഷയ ഭവനത്തിൽ അനിൽ കുമാറിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. ജോലിക്ക് സ്കൂട്ടറിൽ പോകവേ അതു വഴി വന്ന സ്കൂൾ വിദ്യാർത്ഥികൾ സ്കൂട്ടറിന് പിന്നിൽ തീ കത്തുന്നതു കണ്ട് ബഹളം വച്ചു.തുടർന്ന് അനിൽകുമാർ സ്കൂട്ടർ നിറുത്തി ചാടിയിറങ്ങി . തീ ആളിക്കത്തിയത് നാട്ടുകാർ ഓടിയെത്തി അണച്ചെങ്കിലും സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.