guru
പ്രളയ ദുരിതത്തിൽ അകടപ്പെട്ടവർക്കായി ഗുരുധർമ്മ പ്രചരണസഭയുടെ അബുദാബി യൂണിറ്റ്സമാഹരിച്ച ദുരിതാശ്വാസ നിധി ഗുരുധർമ്മ പ്രചരണസഭയുടെ ദേശീയ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഏറ്റുവാങ്ങി ചമ്പക്കുളത്ത് നടന്ന ചടങ്ങിൽ ദുരിതബാധിതർക്ക് വിതരണം ചെയ്തപ്പോൾ.

കുട്ടനാട് : പ്രളയബാധിതർക്ക് സഹായഹസ്തവുമായി ഗുരുധർമ്മ പ്രചാരണസഭയുടെ അബുദാബി യൂണിറ്റ്.ചമ്പക്കുളം,വീയപുരം,പാണ്ടി,തിരുവൻമണ്ടൂർ,പാണ്ടനാട് എന്നിവിടങ്ങളിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതമാണ് ധനസഹായം നൽകിയത്. ഗുരുധർമ്മ പ്രചാരണസഭ ദേശീയ സെക്രട്ടറി സ്വാമി ഗുരുപ്രസാദാണ് തുക വിതരണം ചെയ്തത്. ഗുരുധർമ്മ പ്രചാരണസഭ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.സുകുമാരൻ മാവേലിക്കര,ജോയിന്റ് രജിസ്ട്രാർ അജിത് തിരുവല്ല,കേന്ദ്രസമിതി അംഗങ്ങളായ മുരുകൻ കരുവാറ്റ,മോടിയിൽ രാമകൃഷ്ണൻ,ജില്ലാ സെക്രട്ടറി വി.വി.ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.