thomas-chandy

ആലപ്പുഴ: ലേക്ക് പാലസ് റിസോർട്ടിന്റെ പാർക്കിംഗ് ഗ്രൗണ്ട് പൂർവസ്ഥിതിയിലാക്കണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുൻമന്ത്രി തോമസ് ചാണ്ടി പറഞ്ഞു.

നിലം നികത്തി നിർമ്മിച്ച പാർക്കിംഗ് ഗ്രൗണ്ട് പൂർവ സ്ഥിതിയിലാക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ടി.വി. അനുപമ നേരത്തേ ഉത്തരവിട്ടിരുന്നതാണ്. ഇതിനെതിരെ വസ്തു ഉടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കാർഷിതോപന്ന കമ്മിഷണർക്ക് അപ്പീൽ നൽകാനാണ് അന്ന് കോടതി നിർദ്ദേശിച്ചത്. ഈ അപ്പീലാണ് ഇന്നലെ തള്ളിയത്. പരാതിയുള്ള സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്താതെയാണ് കാർഷികോത്പാദന കമ്മിഷണർ അപ്പീൽ തള്ളിയതെന്ന് തോമസ് ചാണ്ടി എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു. ഇറിഗേഷൻ ഉദ്യോഗസ്ഥർ അതിർത്തി തിരിച്ച ഭാഗത്താണ് സംരക്ഷണ ഭിത്തി നിർമ്മിച്ചത്. അനധികൃതമായി ഒരു തുണ്ട് ഭൂമിപോലും നികത്തിയിട്ടില്ല. പാർക്കിംഗ് ഏരിയ പൊളിച്ച് നീക്കേണ്ട കാര്യമില്ലെന്നും നീതിക്കായി സുപ്രീംകോടതി വരെ പോകുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.