janasree-mission
ചേർത്തല ജനശ്രീ ബ്ലോക്ക് യൂണിയൻ മൈക്രോഫിൻ ശാഖാ ഉദ്ഘാടനം സംസ്ഥാന ചെയർമാൻ എം.എം ഹസൻ നിർവഹിക്കുന്നു. ആലപ്പുഴ ജില്ലാ മിഷൻ ചെയർമാൻ കെ.കെ നൗഷാദ്, ബി.എസ് ബാലചന്ദ്രൻ, ഡോ.ബേബി കമലം, പി.വിശ്വംഭൻപിള്ള, കെ.ദേവരാജൻപിള്ള എന്നിവർ സമീപം

ചേർത്തല : ജനശ്രീ ബ്ലോക്ക് യൂണിയൻ മൈക്രോഫിൻ ശാഖാ ഉദ്ഘാടനം സംസ്ഥാന ചെയർമാൻ എം.എം ഹസൻ നിർവഹിച്ചു. ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ കെ.കെ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സ്ട്രോം റൂം ഉദ്ഘാടനം ബി.എസ്.ബാലചന്ദ്രനും മെമ്പർ ഡിപ്പോസിറ്റ് സ്കീം ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണനും നിർവഹിച്ചു.പുറക്കാട് ഷംസുദ്ദീൻ,എസ്.ശരത്,ഡോ.ബേബി കമലം, പി.വിശ്വംഭൻപിള്ള,വി.രാജു, കെ.ദേവരാജൻപിള്ള എന്നിവർ സംസാരിച്ചു.