ambalapuzha-news
സഫ്വാൻ (38)

അമ്പലപ്പുഴ: മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ യുവാവിന്റെ കയ്യിൽ കുത്തിയിരുന്ന സൂചി ഇളകി കിടക്ക മുഴുവൻ രക്തത്തിൽ മുങ്ങിയിട്ടും ജീവനക്കാർ അറിഞ്ഞില്ല. യുവാവിനെ സന്ദർശിക്കാനെത്തിയ പൊതുപ്രവർത്തകൻ വിവരം അറിയിച്ചതോടെയാണ് തലനാരിഴയ്ക്ക് ആ ജീവൻ രക്ഷിക്കാനായത്.

പൂച്ചാക്കൽ വടുതല സഫ്വാൻ മൻസിൽ സഫ്വാൻ (38) ആണ് അനാസ്ഥയ്ക്ക് ഇരയായത്. ആശുപത്രിയിൽ മെഡിസിൻ വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു ഇയാൾ. പ്രായമായ ഉമ്മ റഷീദയാണ് കൂട്ടിനുള്ളത്. കഴിഞ്ഞ ദിവസം പകൽ സൂചി ഇളകി രക്തം വാർന്നൊഴുകുകയായിരുന്നു. പരിവാർ കേരള ജില്ലാ പ്രസിഡന്റ് കെ.മുജീദ് യുവാവിനെ കാണാനെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്നതു കണ്ടത്. ഉടൻ തന്നെ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തീർത്തും അവശനായ സഫ്വാനെ പിന്നീട് വെന്റിലേറ്ററിലേക്കു മാറ്റി.