തുറവൂർ: ദേശീയപാതയിൽ പട്ടണക്കാട് പൊന്നാംവെളിക്ക് സമീപം ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി ലോറിക്ക് പിന്നിലിടിച്ചു ഭർത്താവ് മരിച്ചു. കുത്തിയതോട് പഞ്ചായത്ത് പതിനൊന്നാം വാർഡ് തുറവൂർ ഇടവഴിക്കൽ വീട്ടിൽ എസ്. വെങ്കിടേശ്വര പൈ (68) ആണ് മരിച്ചത്. ഭാര്യ ജയന്തിയെ (62) ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയന്തിയുടെ പിതാവിന്റെ മരണാനന്തര ചടങ്ങിനായി പോകുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. വെങ്കിടേശ്വര പൈയാണ് കാർ ഓടിച്ചിരുന്നത്. മക്കൾ: അജയാനന്ദ, അഞ്ജു. മരുമക്കൾ: പ്രിയ, പ്രമോദ്