ഹരിപ്പാട്: തദ്ദേശ സ്ഥാപനങ്ങൾ പ്ളാസ്റ്റിക് നിർമ്മാർജ്ജന പദ്ധതികൾ പലത് ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. കുമിഞ്ഞുകൂടുന്ന പ്ളാസ്റ്റിക് കുപ്പികൾ അടക്കമുള്ളവ നീക്കം ചെയ്യാനാവാതെ വലയുകയാണ് തദ്ദേശ സ്ഥാപന അധികൃതർ.
പ്രളയത്തിൽ വന്നടിഞ്ഞവ തിരികെ പുഴകളിലേക്ക് തന്നെ തള്ളുന്ന പ്രവണതയുമുണ്ട്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി വോളണ്ടിയർമാരെ തിരഞ്ഞെടുത്തെങ്കിലും പുഴകളിലെ പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നത് ഫലപ്രദമാവുന്നില്ലെന്ന് ആക്ഷേപമുണ്ട് . വോളണ്ടിയർമാർ മാസത്തിലൊരു തവണ വീടുകളിൽനിന്നും കടകളിൽനിന്നും മറ്റ് സ്ഥാപനങ്ങളിൽനിന്നും മാലിന്യംസംഭരിക്കും. മുപ്പത് രൂപയാണ് ഇവരുടെ ഫീസ്. ഇതിന് പഞ്ചായത്തിന്റെ രസീത് നൽകുന്നുണ്ട്.
50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനമുണ്ട്. 50ന് മുകളിലുള്ളത് വില്ക്കുന്നതിന് തദ്ദേശസ്ഥാപനത്തിൽ ഫീസടച്ച് അനുമതി വാങ്ങണമെന്നാണ് നിർദേശം. 50 മൈക്രോണിന് മുകളിലുള്ള കാരി ബാഗുകളുടെ വില്പനയ്ക്ക് ലൈസൻസ് എടുക്കാത്തതിന് പിഴ ഈടാക്കുക മാത്രമാണ് അധികൃതർ ചെയ്യുന്നത്. വിശേഷ ദിവസങ്ങളിൽ കാരി ബാഗുകളുടെ ഉപയോഗം കൂടുതലാണ്. പ്ലാസ്റ്റികിന് പകരം തുണി, പേപ്പർ ബാഗുകളുടെ ലഭ്യതക്കുറവും, കൂടിയ വിലയും വ്യാപാരികളെ ഇവയിൽ നിന്നകറ്റുന്നു. തുണി ബാഗുകൾക്ക് തുക ഈടാക്കുന്നതിനോട് മിക്ക ഉപഭോക്താക്കൾക്കും പരാതിയുണ്ട്. ചില കുടുംബശ്രീ യൂണിറ്റുകളും സ്വയംസഹായ സംഘങ്ങളും തുണി, പേപ്പർ ബാഗുകൾ തുച്ഛമായി നിർമ്മിക്കുന്നുണ്ടെങ്കിലും പ്ളാസ്റ്റിക്കിനെതിരെയുള്ള നടപടികൾ അത്രകണ്ട് ശക്തമല്ലാത്തതിനാൽ വ്യാപാരികൾ ഇതിനോട് മുഖം തിരിക്കുന്ന സാഹചര്യമാണുള്ളത്.
കണ്ണുവച്ച് ഇതര സംസ്ഥാനക്കാർ
പ്ളാസ്റ്റിക് മാലിന്യങ്ങളിൽ നീക്കം ചെയ്യാൻ ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന സംഘങ്ങളുമുണ്ട്. ശേഖരിക്കുന്ന പ്ളാസ്റ്റിക്കുകൾ റീ സൈക്ലിംഗിലൂടെ മറ്റ് ഉത്പന്നങ്ങളായി വിപണികളിലെത്തിക്കുന്ന ലോബികളാണ് ഇവരെ ഇറക്കിയിട്ടുള്ളത്. പുലർച്ചെ ഗ്രാമങ്ങളിലെ മുക്കിനും മൂലയിലുമുള്ള മാലിന്യങ്ങൾ പെറുക്കി സൈക്കിൾ റിക്ഷയിൽ ഗോഡൗണുകളിൽ എത്തിക്കുന്നു. കുടിവെള്ളം, ജ്യൂ