മാവേലിക്കര: നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞ കാറിൽ നിന്ന് ഡ്രൈവറായ വീട്ടമ്മയെ നാട്ടുകാർ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി. ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശിനി പ്രസന്ന (52) ആണ് ഇന്നലെ രാവിലെ 10.45 ഓടെ മിച്ചൽ ജംഗ്ഷനു വടക്ക് ഭാഗത്ത് അപകടത്തിൽപ്പെട്ടത്.
സമീപത്തെ എൽ.ഐ.സി ഓഫീസിലേക്ക് എത്തിയ ഇവർ വാഹനം പാർക്ക് ചെയ്യാൻ തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി രണ്ടാൾ പൊക്കമുള്ള കോട്ടത്തോട്ടിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് കാറിൽ നിന്നു രക്ഷപ്പെടുത്തിയത്. പ്രസന്നയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി.