nreg
എൻ.ആർ.ഇ.ജി വക്കേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു) കഞ്ഞിക്കുഴി ഏരിയാസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനംചെയ്യുന്നു.ഡി.ഷാജി, പ്രഭ മധു, എം.ജി.രാജു, പി.എസ്.ജ്യോതിസ്, കെ. കമലമ്മ,പി.പി.സംഗീത എന്നിവർ സമീപം

ചേർത്തല:തൊഴിൽ ദിനങ്ങൾ ഇരുന്നൂറായി ഉയർത്തണമെന്നും വേതനം വർദ്ധിപ്പിച്ച് കുടിശിക ഉടൻ വിതരണംചെയ്യണമെന്നും എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു) കഞ്ഞിക്കുഴി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു.കണിച്ചുകുളങ്ങരയിൽ ചേർന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനംചെയ്തു. എ ആനന്ദവല്ലിയമ്മ അദ്ധ്യക്ഷയായി.ജില്ലാസെക്രട്ടറി പി.പി.സംഗീത സംഘടനാറിപ്പോർട്ടും ഏരിയാസെക്രട്ടറി എ.കെ.പ്രസന്നൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സി.പി.എം ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ഡി.ഷാജി, പ്രഭ മധു, എം.ജി.രാജു, പി.എസ്.ജ്യോതിസ്, കെ. കമലമ്മ എന്നിവർ സംസാരിച്ചു. ഡി.പ്രിയേഷ്‌കുമാർ സ്വാഗതവും ജമീല പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സുധ സമേഷ്(പ്രസിഡന്റ്), പി.ബി.സുര, എം.പി.പ്രകാശൻ(വൈസ് പ്രസിഡന്റുമാർ), എ.കെ. പ്രസന്നൻ(സെക്രട്ടറി), റെജി പ്രകാശ്, ജെസി ജോസി(ജോയിന്റ് സെക്രട്ടറിമാർ), സി.വി.മനോഹരൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.