തുടക്കത്തിൽ ജില്ലയിൽ 15 നഴ്സറികൾ
ആലപ്പുഴ: ഗുണനിലവാരമുള്ള നടീൽവസ്തുക്കൾ ന്യായമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനായി കുടുംബശ്രീ നേതൃത്വത്തിൽ നഴ്സറിക്ക് തുടക്കമിടുന്നു. 'ജൈവിക' എന്ന പേരിലുള്ള പ്ളാന്റ് നഴ്സറിയിൽ നടീൽ വസ്തുക്കളുടെ ഉത്പാദനവും വിതരണവുമാണ് ലക്ഷ്യമിടുന്നത്.
ജില്ലയിൽ മൊത്തം 15 നഴ്സറിയാണ് ഒരുക്കുന്നത്. ആദ്യ നഴ്സറി നാളെ എഴുപുന്നയിൽ ഉദ്ഘാടനം ചെയ്യും. 13 എണ്ണം ഗ്രൂപ്പായും രണ്ടെണ്ണം വ്യക്തിഗതമായിട്ടുമാണ് ജില്ലയിൽ നടപ്പാക്കുന്നത്. തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവർത്തകർക്ക് മൂന്ന് ദിവസത്തെ പരിശീലനം നൽകിയിരുന്നു. കുടുംബശ്രീയുടെ റിവോൾവിംഗ് ഫണ്ടിൽ നിന്ന് 50,000 രൂപയാണ് ഗ്രൂപ്പിനും വ്യക്തികൾക്കും അനുവദിച്ചിരിക്കുന്നത്. യൂണിറ്റുകളിൽ നിന്ന് ലാഭം ലഭിച്ചു തുടങ്ങുമ്പോൾ പണം തിരിച്ചടച്ചാൽ മതി. സി.ഡി.എസിൽ രജിസ്റ്റർ ചെയ്ത നഴ്സറികൾക്കു മാത്രമേ റിവോൾവിംഗ് ഫണ്ടിന് അർഹതയുള്ളൂ. ജില്ലാ മിഷൻ അപേക്ഷയോടൊപ്പം നൽകിയ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 15 യൂണിറ്റുകൾക്ക് പ്രോജക്ടിന് അനുമതി നൽകിയത്. പുതിയ അപേക്ഷകളും തുടർന്ന് പരിഗണിക്കും.
# രജിസ്ട്രേഷൻ
വ്യക്തിഗതമായോ ഗ്രൂപ്പായോ ആരംഭിക്കാം
ഗുണഭോക്താക്കൾ ജെ.എൽ.ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) അംഗങ്ങൾ ആയിരിക്കണം
സി.ഡി.എസിൽ 100 രൂപയടച്ചു രജിസ്റ്റർ ചെയ്യണം
ഒാരോ വർഷവും 100 രൂപയടച്ചു അംഗീകാരം പുതുക്കണം
വ്യക്തിഗതമാണെങ്കിൽ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കണം
ഗ്രൂപ്പാണെങ്കിൽ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിൽ ജോയിന്റ് അക്കൗണ്ട്
...........
# പദ്ധതിക്ക് തിരഞ്ഞെടുത്ത പ്രദേശങ്ങൾ
എഴുപുന്ന, പുറക്കാട്, ആര്യാട്, തൈക്കാട്ടുശേരി, മാരാരിക്കുളം വടക്ക്, തഴക്കര, കണ്ടല്ലൂർ, ബുധനൂർ,നെടുമുടി, വീയപുരം, അമ്പലപ്പുഴ തെക്ക്, പുറക്കാട്, പാലമേൽ, മുട്ടാർ, മാരാരിക്കുളം വടക്ക്
.........................................
'' ജില്ലയിൽ 15 പ്ലാന്റ് നഴ്സറിക്കാണ് ജില്ലാമിഷൻ അനുമതി നൽകിയത്. തിരഞ്ഞെടുത്ത എല്ലാ അംഗങ്ങൾക്കും പരിശീലനം നൽകിക്കഴിഞ്ഞു. നാളെ എഴുപുന്നയിൽ ആദ്യ നഴ്സറി ഉദ്ഘാടനം ചെയ്യും''
(സുജ ഇൗപ്പൻ, ജില്ലാ കുടുംബശ്രീ കോ-ഒാർഡിനേറ്റർ