ആലപ്പുഴ: ജീവിത ശൈലിയിൽ നല്ല മാതൃക സൃഷ്ടിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും മുതിർന്ന പൗരൻമാർ മാതൃകയാകണമെന്ന് രൂപത മെത്രാൻ ഫാ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പറഞ്ഞു. കേരള പ്രദേശ് മദ്യവിരുദ്ധ സമിതിയും ഗാന്ധിയൻ ദർശനവേദിയും സംയുക്തമായി നടത്തിയ ശിശുദിനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിയൻ ദർശനവേദി ചെയർമാൻബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കേരള പ്രദേശ് മദ്യവിരുദ്ധ സമിതി ജനറൽ സെക്രട്ടറി എം.എ.ജോൺ മാടമന, ഗാന്ധിയൻ ദർശനവേദി വൈസ് ചെയർമാൻ അഡ്വ. പ്രദീപ് കൂട്ടാല, അസി.എക്‌സൈസ് കമ്മിഷണർ കെ.കെ. അനിൽകുമാർ, ലിയോതേർട്ടീന്ത് എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ. സൈറസ്, ഹെഡ്മാസ്റ്റർ എ.എ.സേവ്യർകുട്ടി, ചുനക്കര ജനാർദ്ദനൻ നായർ, ഡോ. കെ.വേണുഗോപാൽ, ഷീല ജഗഥരൻ എന്നിവർ സംസാരിച്ചു.