ambalapuzha-news
വണ്ടാനം മുക്ക ജംഗ്ഷനിലെ പാലം തകർന്ന നിലയിൽ

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്ത് നാലാം വാർഡ്‌ മുക്കയിൽ ജംഗ്ഷനിൽ നിന്നു നാലുപാടം, വെട്ടിക്കരി പ്രദേശങ്ങളിലേക്കുള്ള ഏക ആശ്രയമായിരുന്ന തടിപ്പാലം തകർന്ന് രണ്ടു യുവാക്കൾക്ക് പരിക്ക്.

സമീപവാസികളായ ബാഹുൽ (26), കണ്ണൻ (24) എന്നിവർക്കാണ് ദ്രവിച്ച തടി തകർന്ന് പരിക്കേറ്റത്.

സ്കൂൾ വിദ്യാർത്ഥികളും കർഷകരുമടക്കം നിരവധി പേരുടെ ആശ്രയമായിരുന്ന തടിപ്പാലത്തിന്റെ കാലപ്പഴക്കം അധികൃതരെ പല തവണ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. നാൽപ്പതോളം കുടുംബങ്ങളാണ് പാടശേഖരങ്ങളുടെ ചിറയിൽ താമസിക്കുന്നത്. പാലം നിലംപൊത്തിയതോടെ ത്രിശങ്കുവിലായിരിക്കുകയാണ് ഇവർ.