മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ നാലാമത്തെ കരയായ കൈതവടക്ക് 177-ാം നമ്പർ ഹൈന്ദവ കരയോഗത്തിന്റെ കുതിരപ്പുര സമർപ്പണം ചെട്ടികുളങ്ങര ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.ഉണ്ണിക്കൃഷ്ണപിള്ള, സെക്രട്ടറി എ.അഭിലാഷ്, കെ.ഓമനക്കുട്ടൻ, ആർ.ബിനുകുമാർ, വിജേഷ്.വി.നമ്പൂതിരി, ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, മുൻ പ്രസിഡന്റ് ഹരികൃഷ്ണൻ, രജികുമാർ, മനോജ്, രാജേഷ്, മാവേലിക്കര അസി.ദേവസ്വം കമ്മിഷണർ പി.ദിലീപ് കുമാർ, സി.ചന്ദ്രശേഖര പിള്ള തുടങ്ങിയവർ പങ്കെടുത്തു.