മാവേലിക്കര: താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര ഗവ.എച്ച് എസ്.എസിൽ ശിശുദിനാഘോഷവും നിയമ ബോധവത്കരണ ക്ലാസും നടത്തി. മാവേലിക്കര മുൻസിഫ് ഷെറിൻ ആഗ്നസ് ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.അജിത്കുമാർ അധ്യക്ഷനായി. ശിശുനിയമവും സംരക്ഷണവും എന്ന വിഷയത്തിൽ അഡ്വ.മുജീബ് റഹ്മാൻ ക്ലാസുകൾ നയിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ റ്റി.വി.ഉഷാകുമാരി, താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി സെക്രട്ടറി ആർ.സുരേഷ്‌കുമാർ, സ്‌കൂള്‍ സ്‌പേസ് ക്ലബ് കോ ഓർഡിനേറ്റർ മിഥുന.ജി.നായർ, മാതൃസംഗമം പ്രസിഡന്റ് ജയശ്രീ ഓമനക്കുട്ടൻ, ഗോപാലപിള്ള, പാരാലീഗൽ വോളണ്ടിയർമാരായ കെ.വേണുക്കുട്ടൻ, കെ.പി.സുനിത, എസ്.സുനിമോൾ എന്നിവർ സംസാരിച്ചു.