ഹരിപ്പാട്: കരുവാറ്റ കരിയിൽ പുത്തൻപറമ്പ് ദേവീക്ഷേത്രത്തിലെ നാലാം ഭാഗവത സപ്താഹ യജ്ഞം നാളെ ആരംഭിക്കും. രാവിലെ ആറിന് തന്ത്രി കുട്ടമ്പേരൂർ കലാധരൻ ഭദ്രദീപ പ്രതിഷ്ഠ നിർവവഹിക്കും. 7.30ന് ഭാഗവത പാരായണ സമാരംഭം, 10ന് വരാഹാവതാരം, 18ന് രാവിലെ 10ന് നരസിംഹാവതാരം, 19ന് രാവിലെ 11ന് ശ്രീകൃഷ്ണാവതാരം, ഉണ്ണിഊട്ട്, 20ന് രാവിലെ 11ന് ഗോവിന്ദ പട്ടാഭിഷേകം, അഞ്ചിന് വിദ്യാ രാജഗോപാല മന്ത്രാർച്ചന, 21ന് രാവിലെ 10.30ന് പുത്തൻപുരയിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന് രുക്മിണി സ്വയംവര ഘോഷയാത്ര, വൈകിട്ട് അഞ്ചിന് ലക് ഷമിവിളക്ക് പൂജ, 22ന് രാവിലെ 11.30ന് കുചേലാഗമനം, 23ന് വൈകിട്ട് നാലിന് അവഭൃഥസ്നാന ഘോഷയാത്ര.

വള്ളികുന്നം സുരേഷ് ശർമ്മയാണ് യജ്ഞാചാര്യൻ. മങ്കുഴി ഗോപാലകൃഷ്ണൻ, തകഴി സത്യൻ, മുഹമ്മ രതീഷ് എന്നിവർ യജ്ഞ പൗരാണികരും. മേൽശാന്തി ലേബു വാസുദേവൻ, ശാന്തി മേപ്പള്ളിൽ ശരൺ ഷൈജു എന്നിവർ നേതൃത്വം നൽകും. സപ്താഹ യജ്ഞത്തിനു മുന്നോടിയായി ഇന്ന് വൈകിട്ട് 4.30ന് എസ്.എൻ.ഡി.പി യോഗം 204-ാം നമ്പർ ശാഖ ഗുരുമന്ദിരത്തിൽ നിന്ന് വിളംബര ഘോഷയാത്ര നടക്കും. തുടർന്ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം.