1
കൃഷ്ണപുരത്ത് ലോറി ഇടിച്ച് തകർന്ന റെയിവേ ഗേറ്റ്

കായംകുളം: കൃഷ്ണപുരം മാമ്പ്രക്കന്നേൽ ലെവൽ ക്രോസിലെ ഗേറ്റ് ലോറിയിടിച്ചു തകർന്നതിനെത്തുടർന്ന് റോഡ് ഗതാഗതം താറുമാറായി.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

ഗേറ്റ് അടയ്ക്കുന്നതിനിടെ പാറയുമായി സ്കൂൾ ബസിനെ മറികടന്നെത്തിയ ടോറസ് ലോറി ഗേറ്റിൽ ഇടിക്കുകയായിരുന്നു. ഗേറ്റിന്റെ മൂന്നു ഡ്യൂമുകളും തകർന്നു. ഇതോടെ നൂറുകണക്കിനു വാഹനങ്ങളാണ് വഴിതിരിച്ചുവിടേണ്ടി വന്നത്. ഇന്ന് റെയിൽവേ എൻജിനിയറിംഗ് വിഭാഗം എത്തി ഗേറ്റ് പുന:സ്ഥാപിച്ചാൽ മാത്രമേ ഇതുവഴി വഹന ഗതാഗതം ആരംഭിക്കാനാവൂ.