dr
തണൽ ചാരിറ്റിബൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ വച്ച് മെഡിക്കൽ ക്യാമ്പ് സ്വാഗതസംഘം ചെയർമാൻ പി.സി.തങ്കച്ചൻ ശ്വാസ കോശ രോഗ വിദഗ്്ദ്ധൻ വേണുഗോപാലിനെ ആദരിക്കുന്നു

ആലപ്പുഴ: തണൽ ചാരിറ്റിബിൾ സൊസൈറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഡോ.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ചെയർമാൻ പി.എം.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗോകുൽ പ്രസന്നൻ,ഡോ.ഹരിലാൽ,ഡോ.സുനൈന അൻവർ എന്നിവർ രോഗികളെ പരിശോധിച്ചു . ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ഡോ.കെ.വേണുഗോപാലിനെ ചെയർമാൻ പി.വി.തങ്കച്ചനും വൈസ് പ്രസിഡന്റ് വി.വി .രാജഗോപാലും ചേർന്ന് ആദരിച്ചു. എൻ.എം.ജോസഫ്,ടി.എൻ.ഉദയഭാനു,എൻ.പി.സുനിൽ എന്നിവർ സംസാരിച്ചു.സെക്രട്ടറി എം.ഡി.രമേശൻ സ്വാഗതം പറഞ്ഞു. സൗജന്യ മരുന്നു വിതരണവും മുത്തൂറ്റ് ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ രക്തപരിശോധനയും നടന്നു.