മാവേലിക്കര: ചെറുകുന്നം കനാൽ ജംഗ്ഷനിലെ പെട്ടിക്കട സാമൂഹ്യ വിരുദ്ധർ കത്തിച്ചു. ചെറുകുന്നം നെടുവേലിത്തറയിൽ ഹരിദാസിന്റെ പെട്ടിക്കടയാണ് കത്തിച്ചത്. വ്യാഴാഴ്ച രാത്രി 12ന് ശേഷമാണ് സംഭവം നടന്നതെന്ന് കരുതുന്നു. സെപ്തംബർ 25ന് ഹരിദാസിന് നേരേ ആക്രമണം ഉണ്ടായിരുന്നു.