ചാരുംമൂട് :കെ.പി റോഡിൽ നൂറനാട് പള്ളിമുക്കിൽ പ്രവർത്തിക്കുന്ന ചായക്കട രാത്രി അജ്ഞാത വാഹനം ഇടിച്ചു തകർന്നു. എരുമക്കുഴി ആലുംമൂട്ടിൽ രാജു വർഗീസിന്റെ ഉടമസ്ഥതയിലെ മുറിയിൽ താമരക്കുളം അനന്ദു ഭവനത്തിൽ വാമദേവൻ പിള്ളയും ഭാര്യ അമ്പിളിയുമാണ് കട നടത്തുന്നത്.ഇന്നലെ പുലർച്ചെ 2.30നാണ് സംഭവം. ശബ്ദം കേട്ടുണർന്ന രാജു ഉടൻ സ്ഥലത്തെത്തിയെങ്കിലും വാഹനം കണ്ടെത്താൻ സാധിച്ചില്ല.കടയുടെ ഗ്രില്ലും, അലമാരയും, മേൽക്കൂരയുടെ മുൻവശവും ഭിത്തിയും പൂർണമായും തകർന്നു. ഇടിച്ച വാഹനം ടിപ്പർ ലോറിയാകാനാണ് സാദ്ധ്യതയെന്നു കരുതുന്നതായി നൂറനാട് പൊലീസ് പറഞ്ഞു.