tv-r
Thal Karnna Car

തുറവൂർ : മീഡിയനിലിടിച്ച് നിയന്ത്രണം വിട്ട കാർ എതിരെ വന്ന ലോറിയിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ തിരുവനന്തപരം കാട്ടാക്കട കൽപ്പകയിൽ ജയചന്ദ്രൻ (68) , ഭാര്യ ശോഭ (63) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ചമ്മനാട് ഇ സി ഇ കെ യൂണിയൻ ഹൈസ്ക്കൂളിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം . തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന കാർ ഒരു ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്. കാർ പൂർണ്ണമായി തകർന്നു.അപകടത്തെ തുടർന്ന് ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു.