prakadanam
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രകടനം

ചേർത്തല:ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലയെ അറസ്​റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന ഹർത്താൽ ചേർത്തലയിൽ പൂർണം.കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു.
ഉച്ചവരെ ഇരു ചക്രവാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങളൊന്നും പൊതു നിരത്തിൽ ഇറങ്ങിയില്ല.കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ല. ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടത്തിയ പ്രകടനത്തിലും തുടർന്ന് നടന്ന സമ്മേളനത്തിലും നൂറുകണക്കിന് പേർ പങ്കെടുത്തു.ചേർത്തല ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് കിഴക്കുവശം നിന്ന് ആരംഭിച്ച പ്രകടനം നഗരംചു​റ്റി ദേവീക്ഷേത്രത്തിന് മുന്നിൽ സമാപിച്ചു. സമ്മേളനത്തിൽ ആർ.എസ്.എസ് താലൂക്ക് കാര്യവാഹ് പി.എൻ.ജയശങ്കർ,ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം അഡ്വ.വി.എസ്.രാജൻ,ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അരുൺ.കെ.പണിക്കർ എന്നിവർ സംസാരിച്ചു.