തുറവൂർ : പറയകാട് നാലുകുളങ്ങര ദേവി ക്ഷേത്രത്തിൽ നൂറുകണക്കിന് സ്ത്രീകൾ പൊങ്കാല സമർപ്പിച്ചു. പൊങ്കാലയ്ക്ക് മുന്നോടിയായി ക്ഷേത്രം തന്ത്രി ജിതിൻ ഗോപാൽ, മേൽശാന്തി വാരണം ടി.ആർ സജി ശാന്തി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമം നടന്നു. പണ്ടാര അടുപ്പിൽ ദേവസ്വം പ്രസിഡന്റ് എൻ.കെ ദയാനന്ദൻ അഗ്നി പകർന്നു. തുടർന്ന് ക്ഷേത്ര തിരുമുറ്റത്തും പരിസര പ്രദേശത്തും ക്രമികരിച്ച നൂറ്കണക്കിന് അടുപ്പുകളിൽ ഭക്തർ പൊങ്കാലയിട്ടു . ചടങ്ങുകൾക്ക് ദേവസ്വം സെക്രട്ടറി പി.ഭാനുപ്രകാശ് , സുഭഗൻ , മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.