ambalapuzha-news
ജീവിതശൈലി രോഗങ്ങളെ കുറിച്ച് പുന്നപ്ര തെക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ബിന്ദു പ്രിയ ക്ലാസെടുക്കുന്നു.

അമ്പലപ്പുഴ: ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പുന്നപ്ര വിയാനി പള്ളി പാരിഷ് ഹാളിൽ ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പ് , ബോധവൽക്കരണം. ഫുഡ് എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു. പുന്നപ്ര തെക്ക് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു പ്രിയ ക്ലാസെടുത്തു.. എൻ.എച്ച്.എം പി.ആർ.ഒ അരവിന്ദ്, ഹെൽത്ത് ഇൻസ്പക്ടർമാരായ അനൂപ്, ഗായത്രി ദേവി, പബ്ലിക്ക് ഹെൽത്ത് നഴ്സ് ബി.ഷീബ, പാലിയേറ്റീവ് കെയർ നഴ്സ് പ്രസീത, സ്കൂൾ ഹെൽത്ത് നഴ്സ് ഡെയ്സമ്മ എന്നിവർ നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പക്ടർ ജെ.ഷിജിമോൻ സ്വാഗതവും പബ്ലിക്ക് ഹെൽത്ത് നഴ്സ് കമലമ്മ നന്ദിയും പറഞ്ഞു.