ഓച്ചിറ: പന്ത്രണ്ട് ദിവസം നീണ്ട ഓച്ചിറ പടനിലംവൃശ്ചികമഹോത്സവത്തിന് തുടക്കമായി .ആർ.രാമചന്ദ്രൻ എം.എൽ.എഉദ്ഘാടനം ചെയ്തു. എല്ലാമനുഷ്യരും സമന്മാരാണെന്ന വിശ്വാസം ജനങ്ങൾക്ക് പകർന്നു നൽകാൻ ക്ഷേത്രങ്ങൾക്ക് കഴിയണമെന്നും അതിന് ഉദാഹരണമാണ് ഓച്ചിറ പരഹ്രഹ്മക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രൊഫ.എ. ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ, മുൻ എം.പി കെ.എൻ.ബാലഗോപാൽ , ജില്ലാപഞ്ചായത്തംഗം അനിൽ.എസ്.കല്ലേലിഭാഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കൽ മജീദ്, വൈസ് പ്രസിഡന്റ് ആർ.ഡി.പദ്മകുമാർ, രക്ഷാധികാരി അഡ്വ. എം.സി.അനിൽകുമാർ എന്നിവർ സംസാരിച്ചു.