പൂച്ചാക്കൽ: വെള്ളിയാഴ്ച വീശി അടിച്ച ഗജ ചുഴലിക്കാറ്റിൽ പൂച്ചാക്കലിൽ വ്യാപക നാശം . തൈക്കാട്ടുശ്ശേരി, മാക്കേക്കടവ്, മണപ്പുറം, തേവർവട്ടം, നഗരി, പൈനുങ്കൽ, ചിറക്കൽ, എലിക്കാട്,പൂച്ചാക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി വീടുകൾ പൂർണമായി തകർന്നു. വൃക്ഷങ്ങൾ കടപുഴകി വീണാണ് വീടുകൾ തകർന്നത്.
പ്രദേശത്തെ റോഡുകളിൽ വൃക്ഷങ്ങൾ കടപഴകിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. വൃക്ഷങ്ങൾ വൈദ്യുതി കമ്പികളിലേക്ക് വീണതിനെ തുടർന്ന് 400 ഓളം വൈദ്യുതി പോസ്റ്റുകൾ തകർന്നു. തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരും. നഗരി ക്ഷേത്രത്തിന് സമീപം നിന്നിരുന്ന വൻവൃക്ഷം കടപുഴകി 11 കെവി ലൈനിലും ട്രാൻസ്ഫോർമറിലും വീണു. വൈദ്യുതി തകരാർ
എ എം ആരിഫ് എം എൽ എ, ചേർത്തല തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം അപകടമേഖല സന്ദർശിച്ചു. വീടുകൾ നഷ്ടപ്പെട്ടവർക്കായി അടിയന്തരമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ നിർദേശം നൽകി.തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അറക്കമലിയിൽ റാഷിദ്, നാഗരേഴത്ത് വിജയൻ ,മെയ്യാന്തറ അനൂപ്, തുണ്ടുചിറ ദാമോദരൻ, തുണ്ടുചിറ സാബു, തുണ്ടുചിറ നവാസ്, തുണ്ടുചിറ നവാബ്, കൂമ്പയിൽ ഷറഫ് ,പൂതാട്ട് കബീർ, പൊൻ പുറത്ത് മുറാദ്, ഒറ്റക്കണ്ടത്തിൽ സുബൈർ, അഞ്ചാം വാർഡിൽ മൂനഞ്ചേരി ഷാജഹാൻ, മൈലം ചിറ സീനഹമീദ്, വേലം വെളി കബീർ, പൊൻ പുറത്ത് സോമൻ, മുൻ പഞ്ചായത്തംഗം പ്രീതി കണ്ണൻ, ആറാം വാർഡിൽ, തുകലുകുത്തും കടവ് ഗോപിനാഥ്, രുഗ്മിണി, ചിത്രൻ ,ജനാർദനൻ, പുരുഷൻ, ബിനീഷ് കുന്നുവെളി, ദാമോദരൻ പുത്തൻവെളി, മേഴ്സി, കോളുതറ വെളി, ജോയി കോളുതറ, പാണാവള്ളി ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കളപ്പുരക്കൽ കഞ്ഞു മണി, ബാബു, പതിനൊന്നാം വാർഡിൽ അറക്കവെളിയിൽ അരവിന്ദാക്ഷൻ തുടങ്ങിയവരുടെ വീടുകളാണ് തകർന്നത്.
കടപുഴകിയ വൃക്ഷങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വെട്ടിമാറ്റുന്ന തിരക്കിലാണ് വൈദ്യുതി ജീവനക്കാർ. പൂച്ചാക്കലിൽ നിന്നും വടക്കോട്ടുള്ള ഭാഗത്ത് വൈദ്യുതി വിതരണം ഉടനെ പുനഃസ്ഥാപിക്കാനാകുമെന്നാണ് ജീവനക്കാർ അറിയിച്ചത്.