tv-r
ThalKarnna Veedu >Meenakshi

തുറവൂർ: താലൂക്കിന്റെ വടക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തിയായ കാറ്റിലും മഴയിലും നിരവധി വീടുകൾക്ക് നാശനഷ്ടം. ആളപായമില്ല. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് പാറയിൽ ഭാഗം ശിവപുരം മീനാക്ഷി തങ്കപ്പന്റെ ഓടുമേഞ്ഞ വീട് പൂർണ്ണമായി തകർന്നു. കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡിൽ തുണ്ടിൽ കൊച്ചു കുഞ്ഞിന്റെ വീടിന് മുകളിൽ മരം വീണു. എഴുപുന്ന തെക്ക് കരുമാഞ്ചേരി സെന്റ് ആന്റണീസ് പള്ളിയ്ക്ക് സമീപം കൂറ്റൻ മരം കടപുഴകി വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ തൈപ്പറമ്പിൽ ജോയിയുടെ ഓടിട്ട വീട് മരം വീണ് തകർന്നു.