ചേർത്തല:തണ്ണീർമുക്കം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വയോജന പരിപാലന പദ്ധതി 'സായംസന്ധ്യ" പദ്ധതിയുടെ ഉദ്ഘാടനം കളക്ടർ എസ്.സുഹാസ് നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫിസർ ഡോ.ജയന്തി പദ്ധതി വിശദികരിച്ചു.രമാ മദനൻ,സുധർമ്മ സന്തോഷ്,ബിനിത മനോജ്,കെ.ജെ.സെബാസ്റ്റ്യൻ,ബേബി തോമസ്,ലിജി,മറിയാമ്മ,സുനിമോൾ,സനജ,പ്രസന്നകുമാരി,സനിൽ,തങ്കച്ചൻ,സുനിർ,ശ്രീജാ ഷിബു,സെക്രട്ടറി സാജുമോൻ പത്രാസ് എന്നിവർ സംസാരിച്ചു. ഹെൽത്ത് കാർഡുകളും വിതരണം ചെയ്തു.
പഞ്ചായത്തംഗങ്ങൾ,ആശ പ്രവർത്തകർ,ആരോഗ്യ പ്രവർത്തകർ, നഴ്‌സിംഗ് വിദ്യാർത്ഥികൾ എന്നിവരുടെ കലാ സാംസ്‌കാരിക പരിപാടികളും അവതരിപ്പിച്ചു.കൗൺസലിംഗ്,ക്ലാസുകൾ,യോഗ,കലാ-കായിക മത്സരങ്ങൾ തുടങ്ങിവയും പദ്ധതിയുടെ ഭാഗമായി നടത്തും.പഞ്ചായത്തിലെ 23 വാർഡുകളിലെ അയ്യായിരത്തോളം പേർക്ക് പദ്ധതിയുടെ ആനൂകൂല്യം ലഭിക്കും.