ആലപ്പുഴ: ശബരിമല വിഷയത്തിൽ രാജ്യവ്യാപകമായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
അയ്യപ്പ വിശ്വാസികളെ വെല്ലുവിളിച്ച് സർക്കാർ നടത്തുന്ന നടപടികളിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ ദേശീയനേതാക്കളും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെയുള്ളവർ ശബരിമലയിലെത്തും. കടുത്ത മനുഷ്യാവകാശലംഘനമാണ് അവിടെ നടക്കുന്നത്. ഇത് പുറം ലോകം അറിയാതിരിക്കാനാണ് സർക്കാരിന്റെ നേതൃത്വത്തിൽ വിശ്വാസികൾക്ക് നേരെ പൊലീസ് നടപടി
യുണ്ടാകുന്നതെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ശബരിമലയിൽ ദർശനം നടത്താൻ സി.പി.എമ്മിന്റെ നേതൃത്വത്തിൽ കുടുംബശ്രീയിലെ യുവതികളെ ഭീഷണിപ്പെടുത്തി ഓൺലൈനായി ബുക്ക് ചെയ്തിട്ടുണ്ട്. പേരുകൾ ഉടൻ പുറത്തുവിടുമെന്നും രമേശ് പറഞ്ഞു.