ambalapuzha-news

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് ഒൻപതാം വാർഡ് തോട്ടപ്പള്ളി മണക്കൂർ ജംഗ്ഷൻ - കുറ്റിക്കൽ റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സമരപരിപാടികൾ നടത്താൻ പ്രദേശവാസികൾ തീരുമാനിച്ചു. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽക്കൂടിയ യോഗത്തിൽ മഞ്ഞാണി രവി, ദിനേശൻ, ടോമി, നവാസ് ,പുഷ്ക്കരൻ, ശ്യാമ ബൈജു, സുരേഷ് കുമാർ, മുത്തമോൾ, വിജയശ്രീ, സി. കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.