ആലപ്പുഴ: രാത്രികാലങ്ങളിലെ ദീർഘദൂര ഡ്രൈവിംഗിൽ ക്ഷീണിക്കുന്ന ഡ്രൈവർമാരെ ഉണർത്താനായി ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ 'ഉണർത്തുകാപ്പി'യുമായി പൊലീസ് രംഗത്ത്.
ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ രാത്രി സമയങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളുടെ വരവ്
വർദ്ധിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുമായി ചേർന്ന് രാത്രികാല ഡ്രൈവർമാർക്ക് ചുക്ക് കാപ്പി കൊടുക്കും. മുഖം കഴുകി കുറച്ച് സമയം
വിശ്രമിച്ച ശേഷം യാത്ര തുടരുന്ന തരത്തിലുള്ളസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ബോധവത്കരണത്തിനും റോഡ് സുരക്ഷയ്ക്കുമായി ആരംഭിച്ച “ഹൈവേ ആക്ഷൻ ഫോഴ്സി'ന്റ ഉദ്ഘാടനവും ജില്ലാ പൊലീസ് മേധാവി നിർവ്വഹിച്ചു. കായംകുളം സബ് ഡിവിഷൻ
പൊലീസുദ്യോഗസ്ഥരും നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്ന് ദിവസവും പ്രവർത്തിക്കുന്ന വിധമാണ്
പരിപാടി ആവിഷ്കരിച്ചിട്ടുള്ളത്.