കൗമാര കലാമാമാങ്കത്തിന് ഒരുക്കം പുരോഗമിക്കുന്നു മാറ്റുരയ്ക്കുന്നത് 14, 000 പ്രതിഭകൾ, 29 വേദികൾ, 188 ഇനങ്ങൾ ( ഡക്ക്)
By Line സ്വന്തം ലേഖകൻ
ആലപ്പുഴ: മൂന്നു നാൾ നീണ്ട കൗമാര കലാമാമാങ്കത്തെ വരവേൽക്കാൻ നഗരം ഒരുങ്ങുന്നു. . ആർഭാടം ഒഴിവാക്കി ഭംഗിയായി നടത്തുകയാണ് ലക്ഷ്യം. 2003ന് ശേഷം സംസ്ഥാനസ്കൂൾ കലോത്സവത്തിന് ആലപ്പുഴ ആതിഥ്യം വഹിക്കുകയാണ്. നാലാം തവണയാണ് ജില്ല സംസ്ഥാന കലോത്സവത്തിന് നഗരം വേദിയാകുന്നത്. ഡിസംബർ ഏഴുമുതൽ ഒൻപതുവരെ നടക്കുന്ന കലോത്സവത്തിൽ 14 റവന്യൂജില്ലകളിൽ നിന്ന് 14, 000 പ്രതിഭകൾ മാറ്റുരയ്ക്കും 29 വേദികളിലായി 188 മത്സര ഇനങ്ങളാണ് ഉണ്ടാവുക. കഴിഞ്ഞ വർഷത്തേക്കാൾ എട്ട് ഇനങ്ങൾഇത്തവണ കൂടുതലാണ്. ഒരു വേദിയിൽ രണ്ട് ഇനങ്ങൾ വീതം നടക്കും.അതിനാൽ മത്സരങ്ങൾ പുലർച്ചെ വരെ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. കളർകോട് മുതൽ ആര്യാട് വരെയുള്ള സ്കൂളുകളാണ് മത്സരവേദികൾ. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടന-സമാപന സമ്മേളനങ്ങളും ട്രോഫി സ്വീകരണവും ഒഴിവാക്കിയിട്ടുണ്ട്. വിപുലമായ സ്വാഗത സംഘവും 12 സബ് കമ്മിറ്റികളും പ്രവർത്തനം ആരംഭിച്ചു. സ്വാഗത സംഘം ഓഫീസ്, ചെയർമാൻ, ജനറൽ കൺവീനർ ഓഫീസുകൾ ഗവ.ഗേൾസ് എച്ച്.എസിലാണ്. ലിയോ തേർട്ടീന്ത് ഹയർ എച്ച്.എസ്.എസാണ് ഒന്നാം വേദി . മീഡിയ സെന്ററുംഒന്നാംവേദിയിലെ മൈതാനത്താണ് . പ്രോഗ്രാം കമ്മിറ്റി, ജഡ്ജസ് ഓഫീസുകൾ എസ്.ഡി.വി ബോയ്സ് ഹൈസ്ക്കൂളിലും സജ്ജമാക്കും. പ്ളാസ്റ്റിക് നിയന്ത്രണചുതല സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന് നൽകാനാണ് ആലോചന. വിവിധ സബ് കമ്മിറ്റി കൺവീനർമാർ പങ്കെടുക്കുന്ന യോഗം 2 വേദികൾ ഗവ.ഗേൾസ് എച്ച്.എസ്.എസ്, എസ്.ഡി.വി സെന്റിനറി ഹാൾ, ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്.എസ്, ലജനത്തുൽ മുഹമ്മദീയ എച്ച്.എസ്, സെന്റ് ജോസഫ് കോളേജ്, ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്, സെന്റ് ആന്റണീസ് എച്ച്.എസ്, കാർമ്മൽ ആഡിറ്റോറിയം, ടി.ഡി എച്ച്.എസ്.എസ്.പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് എച്ച്.എസ്.എസ്, എച്ച്.എസ് തിരുവമ്പാടി, സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ്, തത്തംപള്ളി പാരീഷ് ഹാൾ, ജവഹർ ബാലഭവൻ, ലിയോ തേർട്ടീന്ത് എൽ.പി.എസ് ഹാൾ, കിടങ്ങാംപറമ്പ് എൽ.പി.എസ് ഹാൾ, മോഡൽ എച്ച്, എസ്. എൽ.പി.എസ്, ഗവ.മുഹമ്മദൻസ് എൽ.പി.എസ് ഹാൾ, ഗവ. യു.പി.എസ് തിരുവമ്പാടി, ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്.എസ് ഹാൾ, സെന്റ് ജോസഫ് എൽ.പി.എസ് ഓഡിറ്റോറിയം, സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ് ഹാൾ, എസ്.എം.വി.ജി.യു.പി.എസ് ചെട്ടികാട്, തത്തംപള്ളി എച്ച്.എസ് ഹാൾ, ഗവ.യു.പി.എസ് കളർകോട്, എസ്.ഡി.വി ഗവ.ജെ.ബി.എസ്, ഗവ. എൽ.പി.എസ് കളർകോട്, റിക്രിയേഷൻ മൈതാനം.