അമ്പലപ്പുഴ : സന്നിധാനത്ത് ഭക്തരെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.ഇന്നലെ രാവിലെ 11 ഓടെ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ നിന്നു ശരണ മന്ത്രജപത്തോടെ ആരംഭിച്ച മാർച്ച് സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിലിരുന്ന് ധർണ്ണ നടത്തി. കർമ്മസമിതി അമ്പലപ്പുഴ താലൂക്ക് കൺവീനർ ജി.സുമേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം ജനറൽസെക്രട്ടറി കെ.അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങയെ ബിന്ദു ഷാജി, ഷാജി പഴുപ്പാറ, സിബിലാൽ ,കർമ്മസമിതി നേതാക്കളായ ഉണ്ണിക്കൃഷ്ണൻ, അരുൺ, ഡി.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു