മുഹമ്മ : അയ്യപ്പൻ ആയോധന കല അഭ്യസിച്ച മുഹമ്മ ചീരപ്പൻചിറ കളരി കാണാൻ കളർകോട് ചിന്മയ സ്കൂളിലെ വിദ്യാർത്ഥികളെത്തി. പൈതൃക സംരക്ഷണ പഠനവുമായി ബന്ധപ്പെട്ട് 150 വിദ്യാർത്ഥികളാണ് മണ്ഡലകാലാരംഭത്തിൽ അധ്യാപകരോടൊപ്പം എത്തിയത്. കളരി പരിരക്ഷകരായ പത്മജയും ബാല സുബ്രഹ്മണ്യവും ചേർന്ന് സ്വീകരിച്ചു.വിദ്യാർത്ഥിക്കൂട്ടം കളരി മണ്ഡപത്തിൽ ഉപവിഷ്ടരായപ്പോൾ പത്താം ക്ലാസുകാരി രേവതി കളരി പൈതൃകങ്ങളുടെ പ്രാധാന്യവും അവ പരിരക്ഷിക്കുന്നതിലൂടെ ലഭ്യമാകുന്ന പ്രയോജനങ്ങളെക്കുറിച്ചും സഹപാഠികളാട് വിശദീകരിച്ചു. കളരിയുടെ ആദരവ് എറ്റുവാങ്ങിയാണ് വിദ്യാർത്ഥികൾ മടങ്ങിയത്. മണ്ഡലകാല പരിപാടിയോടനുബന്ധിച്ച് നാളെ വൈകിട്ട് 5ന് സ്വാമി ഉദിത് ചൈതന്യയുടെ ആദ്ധ്യാത്മിക പ്രഭാഷണവും തുടർന്ന് അന്നദാനവുമുണ്ടാകും