ചേർത്തല:മന്ത്രി പി.തിലോത്തമന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 51 ലക്ഷം രൂപ വിനിയോഗിച്ച് മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കെട്ടിടം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാസനൽകുമാർ അദ്ധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.വിലഞ്ജിത ഷാനവാസ്,ജമീലപുരുഷോത്തമൻ,എൻ.പി.സ്‌നേഹജൻ,സി.ബി. ഷാജികുമാർ,സിന്ധുരാജീവ്,വി.എം.സുഗാന്ധി,സി.കെ.സുരേന്ദ്രൻ,ജയപാലൻ,ഡോക്ടർമാരായ എൽ അനിതകുമാരി,രാധാകൃഷ്ണൻ,സൈറു ഫിലിപ്പ് എന്നിവർ സംസാരിച്ചു. ജെ.ജയലാൽ സ്വാഗതവും ഡോ.ശ്രീദേവി നന്ദിയും പറഞ്ഞു.