
ചേർത്തല:താലൂക്ക് ആശുപത്രിയിൽ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ കാരുണ്യ സ്പർശം ഉച്ചഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി.സി കെ ചന്ദ്രപ്പൻ സോഷ്യൽ സർവീസ് വിംഗിന്റെ സഹകരണത്തോടെയാണ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണം ചെയ്യുന്നത്. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി ടി.ടി.ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ.അനിൽകുമാർ,ഡോ.വിജയകുമാർ,സി.പി.ഐ സംസ്ഥാനകമ്മിറ്റിയംഗം എം.കെ.ഉത്തമൻ, മണ്ഡലം സെക്രട്ടറി എം.സി. സിദ്ധാർത്ഥൻ,എസ്.അശോക് കുമാർ,ഡയറ്റീഷ്യൻ ഡോ.ജോഷ്വാഎന്നിവർ പങ്കെടുത്തു.പി.വി.ഗിരീഷ് കുമാർ,പി.മനോജ് കുമാർ,കെ.എസ്.ശ്യാം,പി.എ.ഫൈസൽ,പി.എസ്.ഷിഹാബ്, സാംജു സന്തോഷ് എന്നിവർ നേതൃത്വം നല്കി