ഹരിപ്പാട്: മുഹമ്മദ് നബിയുടെ ജീവിതചര്യ മാനവസമൂഹത്തിന് ഉത്തമ മാതൃകയാണെന്നും പുതു തലമുറ പിൻതുടരേണ്ടത് ലോകനന്മയ്ക്ക് അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താമല്ലാക്കല്‍ ഹിദായത്തുൽ ഇസ്‌ലാം സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നബിദിനാഘോഷപരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷറഫുദ്ദീന്‍ അലിഫ് അദ്ധ്യക്ഷത വഹിച്ചു. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, ഷാജി ഉസ്മാന്‍, അനിമോൻ ദാവൂദ് , അഷ്‌റഫ് സഖാഫി, സൈഫുദ്ദീൻ മുസ്ലിയാർ, അബ്ദുൾ മജീദ് മുസ്ലിയാർ , സൈയ്‌നുലാബ്ദിൻ അസ്‌ലമി, ഹനീഫ മുസ്ലിയാർ, ബഷീർ സഖാഫി എന്നിവർ സംസാരിച്ചു. ഷിഹാബുദ്ദീൻസഖാഫി, പ്രസിഡന്റ് ഷറഫുദ്ദീന്‍ അലിഫ്, വൈസ് പ്രസിഡന്റ് സുബൈര്‍ അമ്പനാട്ട്, സൈനുദ്ദീൻ, സെക്രട്ടറി അനിമോന്‍ ദാവൂദ്, ട്രഷറ| അബ്ദുൾ അസീസ്, കൺവീനർ ഷാജി ഉസ്മാൻ എന്നിവര്‍ നേതൃത്വം നല്‍കി. കലാമത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.