മാവേലിക്കര: കല്ലുമല- പുതിയകാവ് റോഡിന്റെ പണി പൂർത്തിയാകാത്തതിൽ മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, നൈനാൻ.സി.കുറ്റിശേരിൽ, കുഞ്ഞുമോൾ രാജു, രമേശ് ഉപ്പാൻസ്, അനിത വിജയൻ, കണ്ടിയൂർ അജിത്, ഡി.ബാബു, അനിവർഗീസ്, ആനി ഉമ്മൻ, പ്രസന്ന ബാബു, കൃഷ്ണകുമാരി, മാത്യു കണ്ടത്തിൽ, പി.പി.ജോൺ, സജീവ് പ്രായിക്കര, ജയ്‌സൺ, എം.എ.അലക്‌സ്, ബൈജു.സി.മാവേലിക്കര, അജയൻ തൈപ്പറമ്പിൽ, അനിത ജോൺ, പ്രേമ പ്രസാദ്, പഞ്ചവടി വേണു, ബിജു ഏബ്രഹാം, മോളി മാത്യു, ബാലൻ തൈയിൽ, പ്രശാന്ത് നമ്പൂതിരി എന്നിവർ പങ്കെടുത്തു.